Govt of Kerala
Local Self Government Department

Home

സിവില്‍ രജിസ്ട്രേഷന്‍ വെബ് സൈറ്റ് വഴി ലഭ്യമാകുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം

Posted on 07/07/2012

ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം:

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന്  ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക   രേഖയായി കണക്കാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  നിലവില്‍   കേരളത്തില്‍  ജനന, മരണ,  വിവാഹ രജിസ്ട്രേഷനുകളും  അനുബന്ധ സേവനങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍  വികസിപ്പിച്ച സേവന എന്ന  സിവില്‍ രജിസ്ട്രേഷന്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്  നിര്‍വഹിക്കുന്നത്. ഇതുപ്രകാരം  www.cr.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍ നിന്നും വാട്ടര്‍മാര്‍ക്ക്,  ബാര്‍കോട്,  യൂണീക്  ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ  ഉള്‍ക്കൊള്ളിച്ചിട്ടുള്ള സുരക്ഷിതമായ സര്‍ട്ടിഫിക്കറ്റുകള്‍  ആവശ്യക്കാര്‍ക്ക് ഡൌണ്‍ലോഡ് ചേയ്യാം. സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി അധികാരികള്‍ക്ക് വെബ്സൈറ്റില്‍  പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. നിലവില്‍ വിദ്യാഭ്യാസ വകുപ്പും ചീഫ് രജിസ്ട്രാറും (ജനന-മരണ രജിസ്ട്രേഷന്‍ ) ഇപ്രകാരം ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചിട്ടുണ്ട്.


reference:press release

 

 

Attachments
 
Recent News
News
ഗ്രാമപഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ താല്‍ക്കാലികമായി ഉദ്യോഗക്കയറ്റം നല്‍കുന്നതിന് ഭാഷാന്യൂനപക്ഷ പരീക്ഷ പാസ്സായ ജൂനിയര്‍ സൂപ്രണ്ടുമാര്‍ / അസിസ്റ്റന്‍റ് സെക്രട്ടറിമാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നത് - സംബന്ധിച്ച്
സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക് സ്ഥലംമാറ്റവും, ക്ലാര്‍ക്കുമാര്‍ക്ക് സീനിയര്‍ ക്ലാര്‍ക്കുമാരായി സ്ഥാനക്കയറ്റവും അനുവദിച്ച ഉത്തരവ
‘ഡ്രൈഡേ’ ആചരണം - വാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍ / മെമ്പര്‍മാര്‍ക്കുള്ള അറിയിപ്പ്‌
സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് - അക്കൗണ്ടന്‍റുമാര്‍ക്കുള്ള പരിശീലനം - 10.06.2013 മുതല്‍ 08.07.2013 വരെ
Server specification for Panchayats
Development Expenditure Fund -Release of 10th installment to GramaPanchayats
Rates of Servers for Local bodies being supplied by M/s. KELTRON
കമ്പ്യൂട്ടറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി - കെല്‍ട്രോണ്‍ - കരാര്‍ നിരക്ക്
Rates for Computer and Peripherals in Grama Panchayats supplied by KELTRON
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി - യോഗ നടപടിക്കുറിപ്പുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റഡ് ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ പ്രവേശനത്തിന് വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയായി അന്ഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്
Developed and maintained by Information Kerala Mission for Local Self Government Department, Kerala