സ്നേഹ സാന്ത്വനം ഇ: പെയ്മെന്‍റ്, ഇ-ഗവേണന്‍സ് പരിപാടികളുടെ ഉദ്ഘാടനം:
സംസ്ഥാനത്ത് എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും ഇലക്ട്ര്രോണിക് ട്രാന്‍സ്ഫര്‍ മുഖേന പെന്‍ഷന്‍ഫണ്ടു് നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്നേഹ സാന്ത്വനം പദ്ധതിയുടെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പാസ്സ് ബുക്കും എടിഎം കാര്‍ഡും ലഭ്യമാക്കുന്നു. വിതരണോല്‍ഘാടനം ബഹു:മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ജൂലൈ 21 ശനിയാഴ്ച കാസര്‍ഗോഡ് തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് രാവിലെ 11 മണിക്ക് നിര്‍വ്വഹിക്കുന്നു.സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ ആഭിമുഖ്യത്തില്‍ ഇ ഗവേണന്‍സ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കണക്ടിവിറ്റി നല്‍കി ജനന മരണ വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈനനായി നടപ്പാക്കുന്നതിന്‍റെ ഉദ്ഘാടനവുംപ്രസ്തുത ചടങ്ങില്‍ ബഹു:മുഖ്യ മന്ത്രി നിര്‍വ്വഹിക്കുന്നതാണ്.പഞ്ചായത്ത് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ എം.കെ. മുനീര്‍ അദ്ധ്യക്ഷനായിരിക്കും