പഞ്ചായത്ത്തല കമ്പ്യൂട്ടര്‍ പരിശീലനം - സാംഖ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി സമ്പ്രദായത്തില്‍ പ്രായോഗിക കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അക്കൗണ്ടന്‍റുമാര്‍, ക്ലാര്‍ക്കുമാര്‍ നിയോഗിക്കുന്നതിന് അനുമതി.
ഗ്രാമപഞ്ചായത്തുകളില്‍ സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സംവിധാനം 01.04.2011 മുതല്‍ നടപ്പിലാക്കുന്നതിന് പരാമര്‍ശപ്രകാരം ഉത്തരവായിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ അക്കൗണ്ടുകള്‍ തയ്യാറാക്കുന്നത് ക്യാഷ് അടിസ്ഥാനത്തിലാണ്. എന്നാല്‍ 2011 ഏപ്രില്‍ മുതല്‍ അക്രൂവല്‍ അടിസ്ഥാനത്തിലുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് അനുവര്‍ത്തിക്കേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായി സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്കും, അക്കൗണ്ടന്‍റുമാര്‍ക്കും, ക്യാഷ് കൈകാര്യം ചെയ്യുന്നതും അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട ക്ലാര്‍ക്കുമാര്‍ക്കും പ്രായോഗിക പരിശീലനം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പട്ടികയില്‍ ചേര്‍ത്തിട്ടുള്ള 40 ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് ഒന്നാമത്തെ ബാച്ചായി 05.06.2012 മുതല്‍ 07.06.2012 വരെ (രാവിലെ 9.00 മുതല്‍) 3 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്‍റുമാര്‍ക്ക് ഒന്നാമത്തെ ബാച്ചായി 13.06.2012 മുതല്‍ 16.06.2012 വരെ (രാവിലെ 9.00 മുതല്‍) 4 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടിംഗ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ക്ക് ഒന്നാമത്തെ ബാച്ചായി 19.06.2012 മുതല്‍ 22.06.2012 വരെ (രാവിലെ 9.00 മുതല്‍) 4 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ ക്യാഷ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ക്ക് 27.06.2012 മുതല്‍ 30.06.2012 വരെ (രാവിലെ 9.00 മുതല്‍) 4 ദിവസത്തെ പരിശീലനവും നല്‍കുന്നതിന് നിശ്ചയിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ണ്ണമായും 'കില'യുടെ ആഭിമുഖ്യ ത്തിലായിരിക്കും. ഇതിനുവേണ്ടിയുള്ള യൂസര്‍ മാന്വലുകള്‍ നല്‍കുന്നതിനും മാസ്റ്റര്‍ ട്രെയിനര്‍മാരെ നല്‍കുന്നതിനുള്ള ചുമതല ഐ.കെ.എം. ആണ് നിര്‍വ്വഹിക്കുന്നത്.