Local Self Government Dept, Govt. of Kerala
 
 
 
Kerala Govt Logo
 
 
Home
 
 

നഗര ഗ്രാമാസൂത്രണ വകുപ്പ്

സംസ്ഥാനത്തെ നഗര-ഗ്രാമ പ്രദേശങ്ങളുടെ ആസൂത്രിത വികസനമെന്ന ലക്ഷ്യവുമായി നഗരാസൂത്രണ വകുപ്പ് തിരുവനന്തപുരം ആസ്ഥാനമായി 1957-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തു നിലവിലുള്ള അധിവാസകേന്ദ്രങ്ങളുടെ ചിതറിയ വികസന ശൈലിയും ഗ്രാമ-നഗര നൈരന്തര്യവും കണക്കിലെടുത്തുകൊണ്ട് ഗ്രാമീണ അധിവാസ കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തി വകുപ്പിന്റെ പ്രവര്‍ത്തനമേഖല വിപുലമാക്കി. ഇതുപ്രകാരം, 1999-ല്‍ ഈ വകുപ്പിനെ ‘നഗര-ഗ്രാമാസൂത്രണ വകുപ്പ്’ എന്ന് പുനര്‍നാമകരണം ചെയ്തു. 1999 ജൂണ്‍ 22-ലെ ജി.ഒ (ആര്‍ റ്റി) നമ്പര്‍ 2003/99/എല്‍ എസ് ജി ഡി അനുസരിച്ച് നഗര-ഗ്രാമാസൂത്രണവകുപ്പിന്റെ ജില്ലാ ഓഫീസുകളെ ഡി.പി.സി-യുടെ സ്ഥാനീയാസൂത്രണ വിഭാഗമായി നിയമിച്ചു. വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തില്‍ സ്ഥാനീയാസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉപദേശം നല്‍കാന്‍ കോര്‍പ്പറേഷനുകള്‍ , മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ വിവിധ മേഖലാസമിതികള്‍ ഈ വകുപ്പിലെ ടൌണ്‍പ്ലാനര്‍മാര്‍ , ഡെപ്യൂട്ടി ടൌണ്‍പ്ലാനര്‍മാര്‍ , മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. മുഖ്യ നഗരാസൂത്രകന്റെ മേല്‍നോട്ടത്തില്‍  നഗരാസൂത്രണ പദ്ധതികള്‍ തയ്യാറാക്കുക, വികസന സാദ്ധ്യതകള്‍ പരിശോധിക്കുക, നഗരാസൂത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുക, കെട്ടിട നിര്‍മ്മാണവും ഭൂവികസനവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്ന അനുമതികള്‍ നല്‍കുക എന്നിവയാണ്  വകുപ്പിന്റെ പ്രധാന പ്രവര്‍ത്തന മേഖല.

വെബ്സൈറ്റ് : www.townplanning.kerala.gov.in/

സ്ഥാപന ഘടന

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഗര-ഗ്രാമാസൂത്രണ വകുപ്പിന്റെ തലവന്‍ ചീഫ് ടൌണ്‍പ്ലാനറാണ്. എറണാകുളത്തെ റീജിയണല്‍ ടൌണ്‍പ്ലാനിംഗ് ഓഫീസിലെ സീനിയര്‍ ടൌണ്‍പ്ലാനര്‍ ഉള്‍പ്പടെ 6 സീനിയര്‍ ടൌണ്‍പ്ലാനര്‍മാരും 14 ജില്ലാ  ഓഫീസുകളിലെ ടൌണ്‍പ്ലാനര്‍മാര്‍ ഉള്‍പ്പടെ 17 ടൌണ്‍പ്ലാനര്‍മാരും അനുബന്ധ ജീവനക്കാരും നഗര-ഗ്രാമാസൂത്രണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ജില്ലാതല ഓഫീസുകളിലെ മേധാവികള്‍ ടൌണ്‍പ്ലാനര്‍മാരാണ്.

ഈപ്പന്‍ വര്‍ഗ്ഗീസ്
ചീഫ് ടൌണ്‍പ്ലാനര്‍
നഗര ഗ്രാമാസൂത്രണ വകുപ്പ്,
പാളയം, തിരുവനന്തപുരം
ഫോണ്‍ : 04712321429
ഇ-മെയില്‍ :
ctpkeralam@yahoo.co.in

ടെലിഫോണ്‍ നമ്പര്‍

ജില്ലാ ടൌണ്‍പ്ലാനിംഗ് ഓഫീസുകള്‍ ഫോണ്‍ നമ്പര്‍
തിരുവനന്തപുരം 0471-2301945
കൊല്ലം 0474-2742062
പത്തനംതിട്ട 0468-2222435
ആലപ്പുഴ 0477-2253390
കോട്ടയം 0481-2564160
ഇടുക്കി 0486-2235224
എറണാകുളം 0484-2204223
തൃശ്ശൂര്‍ 0487-2334303
പാലക്കാട് 0491-2505832
മലപ്പുറം 0483-2734997
കോഴിക്കോട് 0495-2369300
വയനാട് 0493-6203202
കണ്ണൂര്‍ 0497-2707472
കാസര്‍ഗോഡ് 0499-4255184
Untitled Document
Website belongs to Local Self Government Department, Kerala, India
Developed and maintained by Information Kerala Mission, Network Services by State e-Governance Data Centre