Official website of Local Self Government Department, Kerala
 
 
കേരള സര്‍ക്കാര്‍
തദ്ദേശ സ്വയംഭരണവകുപ്പ്
Home
     
സ്വരാജ് ഭവന്‍ ശിലാസ്ഥാപനം
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല ഓഫീസുകള്‍ ഒരു കുടകീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടി വിഭാവനം ചെയ്തിട്ടുള്ളതാണ് സ്വരാജ് ഭവന്‍ എന്ന കെട്ടിട സമുച്ചയം. ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഭാഗമായി 2008 ജൂണ്‍ മാസം 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം നന്തന്‍കോട് ആര്‍.ബി.ഐ. ക്വാര്‍ട്ടേഴ്സിനു സമീപമുള്ള പഴയ എല്‍.പി.സ്കൂള്‍ അങ്കണത്തില്‍ ബഹു. സ്പോര്‍ട്സ് നിയമ യുവജന പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം. വിജയകുമാര്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലൊളി മുഹമ്മദ് കുട്ടി അവര്‍കള്‍ മന്ദിരസമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുന്നു.

Developed and maintained by Information Kerala Mission for Local Self Government Department, Kerala