കേന്ദ്രാവിഷ്കൃത പദ്ധതിയായ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം പരിപാടി ഗ്രാമപ്രദേശങ്ങളില്‍ നടപ്പിലാക്കി വന്നിരുന്ന ഏജന്‍സിയായ കേരള ടോട്ടല്‍ സാനിറ്റേഷന്‍ ആന്റ് ഹെല്‍ത്ത് മിഷനും സംസ്ഥാന സര്‍ക്കാരിന്റെ ഖരമാലിന്യ പരിപാലന പരിപാടികള്‍ക്ക് നേതൃത്വം നല്കിവന്നിരുന്ന ഏജന്‍സിയായ ക്ലീന്‍ കേരള മിഷനും സംയോജിപ്പിച്ചുകൊണ്ട് 2008-ല്‍ ശുചിത്വ മിഷന് രൂപികരിച്ചു. മാലിന്യമുക്ത കേരള പരിപാടി ലക്ഷ്യമിട്ടിരിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിന് ശുചിത്വ മിഷന് പ്രവര്‍ത്തിച്ചു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയായ ശുചിത്വ പരിപാലനത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ വേഗത്തില്‍ നടപ്പില്‍വരുത്തി കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിനും സഹായിക്കുക എന്നതാണ് ശുചിത്വ മിഷന്റെ കര്‍ത്തവ്യം.
ശുചിത്വ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനുള്ള വിദഗ്ദ്ധ ഉപദേശം നല്കല്
ബൃഹത്തായ ഖര-ദ്രവ മാലിന്യ സംസ്ക്കരണ ശുചിത്വ പ്രോജക്ടുകള്‍ പരിശോധിച്ച് സാങ്കേതിക അംഗീകാരം നല്കല്
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വഴി സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കഴിയാത്ത നഗരപ്രദേശങ്ങളിലെ ശുചിത്വ പ്രോജക്ടുകള്‍ക്ക് സംസ്ഥാന ബഡ്ജറ്റില്‍ നിന്നും ആനുപാതികമായി സാമ്പത്തിക വിഹിതം നല്കല്
ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സ്ഥാപനങ്ങളുമായി /വകുപ്പുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിക്കല്‍
ശുചിത്വ പ്രോജക്ടുകളുടെ ഇവാല്യുവേഷന് പഠനവും റിപ്പോര്‍ട്ടിങ്ങും
വിപുലമായ വിവര വിദ്യാഭ്യാസ വിനിമയ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വബോധം സൃഷ്ടിക്കുകയും ആരോഗ്യകരമായ പരിസരം വീടുകളിലും തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും ഉറപ്പുവരുത്തി കേരളത്തിന്റെ പരിസ്ഥിതി മെച്ചപ്പെടുത്തുക എന്നിവയാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍
Website belongs to Local Self Government Department, Kerala, India
Developed and maintained by Information Kerala Mission,
Network Services by State e-Governance Data Centre