സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് ഐ ആര് ഡി)
ഗ്രാമവികസന പരിപാടികളുടെ നിര്‍വ്വഹണത്തിന് വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥന്മാരുടെയും അനുബന്ധ ഉദ്യോഗസ്ഥരുടെയും പരിശീലനത്തിനുള്ള കേന്ദ്ര സ്ഥാപനമാണ് കൊട്ടാരക്കരയിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ്. ജില്ലാ കളക്ടര്‍മാര്‍ , ജില്ലാ ഗ്രാമവികസന ഏജന്‍സി പ്രോജകട് ഡയറക്ടര്‍മാര്‍ തുടങ്ങി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കും ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്ക്കും അംഗങ്ങള്‍ക്കും സന്നദ്ധ സംഘടനാംഗങ്ങള്‍ക്കും ഇവിടെ പരിശീലനം നല്കുന്നു. കൂടാതെ ഗ്രാമവികസനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ , പഠനങ്ങള്‍ എന്നിവ എസ്ഐആര്‍ഡി യുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. യൂണിസെഫ്, യുഎന്‍ഡിപി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്പോണ്സര് ചെയ്യുന്ന പഠനങ്ങള്‍ എസ്ഐആര്‍ഡി ഏറ്റെടുത്തു നടത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായുള്ള ഒരു സമിതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണം നിയന്ത്രിക്കുന്നത്. ഈ സ്ഥാപനത്തിന്റെ ആവര്‍ത്തന ചെലവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 50: 50 എന്ന അനുപാതത്തില്‍ വഹിച്ചു വരുന്നു.
വെബ്സൈറ്റ് : www.sird.kerala.gov.in
ലക്ഷ്യങ്ങള്‍
- ഗ്രാമവികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ടും അല്ലാതെയും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍- സര്‍ക്കാരേതര ജീവനക്കാര്‍ക്കും മറ്റ് യുവജനങ്ങള്‍ക്കും പരിശീലനം നല്‍കുക.
- വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന നയങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുക.
- നൂതന മാനേജ്മെന്റ് സങ്കേതങ്ങള്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുക.
- കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
വികസന പരിശീലന കേന്ദ്രങ്ങള്‍
വികസന വകുപ്പിലെ വിവിധ പരിശീലനാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് 1950-കളുടെ തുടക്കത്തില്‍തന്നെ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനങ്ങളാണ് വികസന പരിശീലന കേന്ദ്രങ്ങള്‍ അഥവാ എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ (ഇ.ടി.സി.). കൊട്ടാരക്കര, മണ്ണൂത്തി, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് സംസ്ഥാനത്തെ ഇ.ടി.സി.കള്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലോക്കുകളിലെ വിവിധ വിഭാഗം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പ്രീ-സര്‍വ്വീസ്/ കണ്ടന്‍സ്ഡ് / റിഫ്രഷര്‍ / ഓറിയന്റേഷന്‍ ട്രെയിനിംഗ് കോഴ്സുകള്‍ , മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുള്ള ഓറിയന്റേഷന്‍ കോഴ്സുകള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ , പഞ്ചായത്ത് മെമ്പര്‍മാര്‍ , മഹിളാസമാജം പ്രസിഡന്റുമാര്‍ , പഞ്ചായത്തിലെ വനിതാംഗങ്ങള്‍ , ഗ്രൂപ്പ് സാമ്പത്തിക പരിപാടി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ഓറിയന്റേഷന്‍ പരിശീലനം, വില്ലേജ് ആര്‍ട്ടിസാന്‍ പരിശീലനം, ഡി.ഡബ്ലു.സിആര്‍എ പ്രവര്‍ത്തകര്‍ക്കും, ബാലവാടി അദ്ധ്യാപകര്‍ക്കുമുള്ള പോഷകാഹാര പരിശീലനം, എസ്.ജി.എസ്.വൈ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലനം തുടങ്ങിയവ ഈ കേന്ദ്രങ്ങള്‍ വഴി നല്കുന്നു.
എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ (ETC) , കൊട്ടാരക്കര
ഫോണ്‍ :
0474-2454621
എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ (ETC), മണ്ണുത്തി
ഫോണ്‍ : 0487-2370209
എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ (ETC), തളിപ്പറമ്പ്
ഫോണ്‍ : 0460-2203216
വിലാസം
സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് (SIRD)
കൊട്ടാരക്കര, ഇറ്റിസി പി.ഒ.,
കൊല്ലം ജില്ല,
പിന്‍കോഡ്: 691531
കേരള, ഇന്ത്യ
ഫോണ്‍ : 91-0474-2454618, 2454169, 2454768
ഫാക്സ് : 91-0474-454169
ഇ-മെയില്‍ : sirdkerala@gmail.com
|
|