Local Self Government Dept, Govt. of Kerala
 
 
 
Kerala Govt Logo
 
 
Home
 
 

സംഘടനകള്‍


കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ സംസ്ഥാനതല സംഘടനയാണിത്. സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ഏകീകൃതവും ഊര്‍ജ്ജസ്വലവുമായ പ്രവര്‍ത്തനം ലക്ഷ്യമാക്കിയാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നുമാണ് ഇതിന്‍റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ഈ സംഘടനയുടെ ആസ്ഥാനം തിരുവനന്തപുരത്ത് ശ്രീ. അഹമ്മദു കുരിക്കല്‍ സ്മാരക മന്ദിരത്തിലാണ് (പഞ്ചായത്ത് ഭവന്‍ ).

സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ നിര്‍മ്മിച്ചിട്ടുള്ള ഈ പഞ്ചായത്ത് ഭവനില്‍ വിപുലമായ സൌകര്യങ്ങളുള്ള ഒരു ആഡിറ്റോറിയവും മറ്റ് ഓഫീസ് താമസ സൌകര്യങ്ങളും മിനികോണ്‍ഫറന്‍സ് ഹാളുമുണ്ട്. ആഡിറ്റോറിയവും മിനി കോണ്‍ഫറന്‍സ് ഹാളും പൊതുജനങ്ങള്‍ക്ക് വാടകയ്ക്ക് ലഭ്യമാണ്.

ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍

സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ സംസ്ഥാനതല സംഘടനയാണ് കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നുമാണ് ഇതിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേമ്പര്‍

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളുടെ സംസ്ഥാനതല സംഘടനയാണ് കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേമ്പര്‍ . ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നുമാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

 

Untitled Document
Website belongs to Local Self Government Department, Kerala, India
Developed and maintained by Information Kerala Mission, Network Services by State e-Governance Data Centre